കല്ലറ: ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ലോക നാളികേര ദിനാഘോഷം സംഘടിപ്പിച്ചു. കല്ലറ കൃഷി ഓഫീസര്‍ രശ്മി എസ്. നായര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ഹണി തോമസിനും വിദ്യാര്‍ഥികള്‍ക്കും ഹൈബ്രിഡ് ഇനം തെങ്ങിന് തൈകള്‍ സമ്മാനിച്ചു. തെങ്ങിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. ചിരട്ട കൊണ്ടുള്ള അലങ്കാര വസ്തുക്കള്‍, തെങ്ങോല കൊണ്ടുള്ള കളിയുപകരണങ്ങള്‍, തേങ്ങയില്‍ നിന്നുള്ള വിവിധ ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തി. വെള്ളക്ക മുതല്‍ തുഞ്ചാണി വരെ തെങ്ങിന്റെ വിവിധ ഭാഗങ്ങളും അവയുടെ ഉപയോഗങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വാര്‍ഡ് മെംബർ എം.സി. രാജു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. തെങ്ങിന്റെ വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളും പ്രാധാന്യവും കുട്ടികള്‍ക്ക് മനസിലാക്കാന്‍ പരിപാടി സഹായിച്ചു.